Monday, March 16, 2009

കാരറ്റ് ഹല്‍വ

കാരറ്റ് -1കിലൊ
നെയ്യ് -1/4കപ്പ്
പഞ്ചസാര -400ഗ്രാം
പാല്‍ -2കപ്പ്
ഏലയ്ക്ക -5എണ്ണം
അണ്ടിപരിപ്പ് -10 എണ്ണം നുറുക്കിയത്
കിസ്മിസ് -10-12 എണ്ണം.

കാരറ‍റ് വളെരെ ചെറുതായി കൊതിയരിഞെടുക്കുക. അതിന് ശേഷം പാല് ഒഴിച് വേവിക്കുക. കുക്കറില്‍ വേവിച്ചാലും മതി.
വെന്തുകഴിഞാല്‍ പാല്‍ വറ്റുന്നതുവെര ഇളക്കികൊണ്ടിരിക്കുക. പഞ്ചസാര ചെര്‍ത്ത് ഇളക്കി അലിയിപ്പിക്കുക്ക. അണ്ടിപരിപ്പ്,
കിസ്മിസ്,ഏലയ്ക്ക എന്നിവയും നെയ്യും ചെര്‍ത്ത് ഇളക്കി കൊണ്ടിരിക്കുക. എല്ലാം യോജിപിച്ച് കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നിറക്കുക.
ഇത് മുറിച്ചെടുക്കുന്ന പാകത്തില്‍ ഉള്ളതല്ല.

carrot

Monday, March 9, 2009

വറുത്തരച്ച മീന്‍ കറി

മീന്‍ - 1/2 കിലൊ
തേങ - 1/2 മുറി ചിരകിയത്
മുളകു പൊദി - 3 ടി സ്പൂന്
മഞ്ഞള്‍ - 1/2 ടി സ്പൂന്
മല്ലിപ്പൊദി - 3 ടി സ്പൂണ്‍
ചുവന്നുള്ളി - 4 എണ്ണം
ഉലുവ വറുത്ത്‌ പൊടിച്ചത്‌
പുളി
കറിവേപ്പില

തയ്യറാക്കുന്ന വിധം:

മീനില്‍ മഞ്ഞളും ഉപ്പും ചെര്‍ത്ത്‌ വെക്കുക്ക. മുളകു പൊടിയും മല്ലി പ്പൊടിയും വറുത്ത്‌ എടുക്കുക. വറുത്ത മുളകും, മല്ലിയും തെങ്ങയും അരച്ച് എടുക്കുക. മീനില്‍ പുളിവെള്ളം ഒഴിച്ച്‌ ചെറിയുള്ളി മുറിച്ചിടുക. അരച്ചെടുത്ത കൂട്ടും ആവശ്യത്തിനു വെള്ളവും മീനില്‍ ചേര്‍ത്ത്‌ ചെറു തീയില്‍ തിളപ്പിക്കുക. ഉലുവപൊടിയും, കറിവേപ്പിലയും കറിയില്‍ ചേര്‍ക്കുക, ആവശ്യത്തിനു വെള്ളം വറ്റി കഴിഞ്ഞാല്‍ വാങ്ങി വെക്കുക.


. fish

ചേന വന്‍പയര്‍ ഉലര്‍ത്ത്

ചേന -1 കപ്പ്
വന്‍പയര്‍ -1/2 കപ്പ്
വറ്റല്‍ മുളക് -4 എണ്ണം
ചുവന്നുള്ളി -10 എണ്ണം
വെളുത്തുള്ളി -4 അല്ലി
കറിവേപ്പില
ചേന ചെറിയ കഷ്ണങ്ങളാക്കിയതും വന്‍പയറും വേവിച്ച് വെള്ളം വറ്റിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിക്കുക. ഇതിലെക്ക് വറ്റല്‍ മുളക്, ചുവന്നുള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചതച്ച് ചേര്‍ത്ത് വഴറ്റുക. പാകത്തിന്‌ ഉപ്പും വേവിച്ച് വച്ചിരിക്കുന്ന ചേന വന്‍പയര്‍ കൂട്ടും കറിവേപ്പിലയും ചെര്‍ത്ത് യോജിപ്പിച്ച് വാങ്ങുക.

ulathiyathu

Sunday, March 8, 2009

ഇഡ്ഡല്ലി

പച്ചരി   - 1 കപ്പ്
ഉഴുന്ന്   - 1 കപ്പ്
ചോര്‍    -1 പിടി

തയ്യാറാക്കുന്ന വിധം:

          അരിയും ഉഴുന്നും 6 മണിക്കൂര്‍ കുതിര്‍ത്ത്‌ കഴുകി അരിച്ച്‌ 
വെവ്വേറെ ആട്ടി (ഉഴുന്ന് നല്ലവണ്ണം പതയുന്നതു വരെ അരക്കണം, ചൊറും അരിയും ഒരുമിച്ച്‌ അരക്കുക) പാകത്തിനു ഉപ്പും ചെര്‍ത്ത്‌ ഒന്നിച്ച്‌ ഇളക്കി 12 മണിക്കൂര്‍ വരെ വെക്കുക. 12 മണിക്കൂര്‍ കഴിഞ്ഞാല്‍ ഒന്നിളക്കി ഇഡ്ഡല്ലി തട്ടില്‍ എണ്ണ പുരട്ടി മാവു കോരി ഒഴിച്ച്‌ ആവി കയറ്റി വേവിക്കുക. രുചികരമായ ഇഡ്ഡലി തയ്യാര്‍...

iddali