Thursday, November 11, 2010

മീന്‍ കറി

1. മീന്‍ - അരക്കിലോ
2. തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്‌
മല്ലിപ്പൊടി - ഒരു ചെറിയ സ്പൂണ്‍
മുളകുപൊടി - അര ചെറിയ സ്പൂണ്‍
മഞ്ഞള്‍ പോടീ - കാല്‍ ചെറിയ സ്പൂണ്‍
3. എണ്ണ - രണ്ടു വലിയ സ്പൂണ്‍
4. ചുവന്നുള്ളി അരിഞ്ഞത്‌ - 200 ഗ്രാം
5.കറിവേപ്പില - ഒരു തണ്ട്


മീന്‍ കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങള്‍ ആക്കി വെയ്ക്കുക.
രണ്ടാമത്തെ ചേരുവ ഒരു കപ്പു വെള്ളം ചേര്‍ത്ത് മയത്തില്‍ അരയക്കണം.
എണ്ണ ചൂടാക്കി, ചുവന്നുള്ളിയും കറിവേപ്പിലയും മൂപ്പിച്ചശേഷം അരപ്പും അരക്കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.
അരപ്പ് വെന്ത മണം വരുമ്പോള്‍ മീന്‍ ചേര്‍ക്കുക. ഇളക്കി വേവിക്കുക.
ചൂടോടെ വിളമ്പണം

Friday, October 29, 2010

ചെറുപയര്‍ കറി


ചെറുപയര്‍           
- 1 കപ്പ്‌
മഞ്ഞള്‍പ്പൊടി     -കുറച്ച് 
ചിരവിയ തേങ്ങ- 1/4കപ്പ്‌
പച്ചമുളക്           - 4-5
കടുക്                  - 1 ടീസ്പൂണ്.
സവാള                -1 എണ്ണം ചെറുതായി അരിഞ്ഞത് 
കറിവേപ്പില     -1 തണ്ട് 
എണ്ണ
ഉപ്പ്                     -ആവശ്യത്തിന്.

ചെറുപയര്‍ സവാളയും മഞ്ഞളും ഉപ്പും വെള്ളവും  ചേര്‍ത്ത് നന്നായി വേവിക്കുക.ഇതിലേക്ക് തേങ്ങയും പച്ചമുളകും കൂടെ അരച്ചത്‌ ചേര്‍ത്ത് കുറച്ചുനേരം ചൂടാക്കുക.എണ്ണയില്‍ കടുകും കറിവേപ്പിലയും താളിച്ച്‌ ഇതില്‍ ചേര്‍ക്കുക.പുട്ടിന്‍റെ കുടെയും അരി ദോശയുടെ കുടേം കഴിക്കാം.

Friday, October 22, 2010

പാല്‍ പായസം



പൊടിയരി - 1/2 കപ്പ്‌
പഞ്ചസാര - 1കപ്പ്‌
പാല്‍ -1 ലിറ്റര്‍
അണ്ടിപരിപ്പ് -1/2കപ്പ്‌
മുന്തിരി -1/2കപ്പ്‌
നെയ്യ് -ആവശ്യത്തിന്‍
ഏലക്ക -10 എണ്ണം പൊടിച്ചത്

അരി 1 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടുവയ്ക്കുക.അതിനു ശേഷം ഒരു കുക്കറില്‍ അരിയും പഞ്ചസാരയും ഇടുക.അതിലേക്ക് പാല്‍ ഒഴിക്കുക.നന്നായി ഇളക്കി കുക്കര്‍ അടച്ചു വയ്ക്കുക .തീ കൂട്ടിവയ്ക്കുക.ആവി വരുമ്പോള്‍ വെയിറ്റ് ഇടുക.തീ കുറച്ചു വയ്ക്കുക..1/2 മണിക്കൂര്‍ കഴിയുമ്പോള്‍ കുക്കര്‍ തുറക്കുക.പായസം തയ്യാര്‍.വേണമെങ്കില്‍ ഏലക്ക പൊടി ചേര്‍ക്കുക.അതുപോലെ അണ്ടിപരിപ്പ് , മുന്തിരി ഇവ നെയ്യില്‍ താളിച്ച്‌ ചേര്‍ക്കാം .വളരെ എളുപ്പത്തില്‍ പായസം തയ്യാര്‍.

Thursday, October 21, 2010


ഇന്ന്‍ ഒക്ടോബര്‍21.വരദ് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നിട്ട് ഒരു വര്‍ഷം ആയി. പൊന്നു വാവക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍

Tuesday, October 19, 2010

ബ്രഡ്‌ ഉപ്പുമാവ്

ബ്രഡ് - 8 കഷണം ചെറുതായി മുറിച്ചത്
സവാള- 1
പച്ചമുളക് -2
തക്കാളി - 1
ചുവന്ന മുളക് - 3
കറിവേപ്പില
കടുക്
പാചക എണ്ണ

ഒരു പാത്രത്തില്‍ കുറച്ചു എണ്ണ ഒഴിച്ച് കടുകും
മുളകും കറിവേപ്പിലയും താളിക്കുക. അതിനുശേഷം
സവാളയും പച്ചമുളകും ഇടുക .സവാള വാടിയ ശേഷം
തക്കാളി ചേര്‍ത്ത് വഴറ്റുക . പാകം ആയാല്‍ ബ്രഡ് ചേര്‍ത്തിളക്കുക.
ചൂടോടെ ഉപയോഗിക്കാം.