Sunday, July 24, 2011

സ്പഗറ്റി


സ്പഗറ്റി

സ്പഗറ്റി - 1 പാക്ക്
വെള്ളം  - തിളപ്പിക്കാന്‍ പാകത്തിന്
കാരറ്റ്   - 2 വലുത്
ഉള്ളി  - 2 വലുത് ചെറിയ കഷണങ്ങള്‍ ആക്കിയത്
കാപ്സിക്കം  (ബെല്‍  പെപ്പെര്‍ ) - 1
പച്ച മുളക്  - 4
വെളുത്തുള്ളി  - 4 എണ്ണം
ഇഞ്ചി  - 1 കഷണം
കറിവേപ്പില
എണ്ണ

സ്പഗറ്റി ചെറിയ കഷണങ്ങള്‍ ആക്കുക. വെള്ളം തിളപ്പിച്ചതിനു ശേഷം സ്പഗറ്റി അതില്‍ ഇടുക.സ്പഗറ്റി വെന്തതിനു ശേഷം വെള്ളം അരിച്ചു മാറ്റുക.
ഒരു പാനില്‍ എണ്ണ ചൂടക്കിയതിനു ശേഷം അതില്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വഴറ്റുക. പച്ച മണം മാറിയതിനു ശേഷം സവാള ഇട്ടു വഴറ്റുക. സവാളയുടെ നിറം മാറാന്‍ തുടങ്ങുമ്പോള്‍ കാരറ്റും, കാപ്സികവും പച്ച മുളകും ചേര്‍ത്ത് വഴറ്റുക. ഇവ എല്ലാം ഒന്ന് വെന്തതിനു ശേഷം അതിലേക്കു തയ്യാറാക്കി വെച്ച സ്പഗറ്റി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കറി വേപ്പില കൊണ്ട് അലങ്കരിക്കാം.

No comments:

Post a Comment